Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Wrist Injury

അ​​ൽ​​കാ​​ര​​സ് പി​​ൻ​​മാ​​റി

കൈ​​ത്ത​​ണ്ട​​യി​​ലെ പ​​രി​​ക്കി​​ൽ നി​​ന്ന് മു​​ക്ത​​നാ​​കാ​​ത്ത​​തി​​നാ​​ൽ ഈ ​​വ​​ർ​​ഷ​​ത്തെ ഫ്ര​​ഞ്ച് ഓ​​പ്പ​​ണ്‍ ടൂ​​ർ​​ണ​​മെ​​ന്‍റി​​ൽ ക​​ളി​​ക്കി​​ല്ലെ​​ന്ന് ര​​ണ്ടു​​ത​​വ​​ണ ചാ​​ന്പ്യ​​നാ​​യ കാ​​ർ​​ലോ​​സ് അ​​ൽ​​കാ​​ര​​സ് വ്യ​​ക്ത​​മാ​​ക്കി.

ക​​ഴി​​ഞ്ഞ​​യാ​​ഴ്ച ബാ​​ഴ്സ​​ലോ​​ണ ഓ​​പ്പ​​ണി​​ന്‍റെ ആ​​ദ്യ റൗ​​ണ്ടി​​ൽ അ​​ൽ​​കാ​​ര​​സി​​ന് പ​​രി​​ക്കേ​​റ്റു. ആ ​​മ​​ത്സ​​ര​​ത്തി​​ൽ അ​​ദ്ദേ​​ഹം ഓ​​ട്ടോ വി​​ർ​​ട്ടാ​​ന​​നെ പ​​രാ​​ജ​​യ​​പ്പെ​​ടു​​ത്തി​​യെ​​ങ്കി​​ലും പി​​ന്നീ​​ട് ടൂ​​ർ​​ണ​​മെ​​ന്‍റി​​ൽ നി​​ന്ന് പിന്മാറിയി​​രു​​ന്നു.

ജ​​നു​​വ​​രി​​യി​​ൽ ഓ​​സ്ട്രേ​​ലി​​യ​​ൻ ഓ​​പ്പ​​ണി​​ൽ വി​​ജ​​യി​​ച്ച​​തോ​​ടെ ക​​രി​​യ​​ർ ഗ്രാ​​ൻ​​ഡ്സ്ലാം പൂ​​ർ​​ത്തി​​യാ​​ക്കു​​ന്ന ഏ​​റ്റ​​വും പ്രാ​​യം കു​​റ​​ഞ്ഞ താ​​ര​​മാ​​യി അ​​ൽ​​കാ​​ര​​സ് മാ​​റി.

ഏ​​ഴ് ത​​വ​​ണ ഗ്രാ​​ൻ​​ഡ് സ്ലാം ​​ജേ​​താ​​വും ക​​ളി​​മ​​ണ്‍ കോ​​ർ​​ട്ട് വി​​ദ​​ഗ്ധ​​നു​​മാ​​യ അ​​ദ്ദേ​​ഹം 2024ലും 2025​​ലും റോ​​ള​​ണ്ട് ഗാ​​രോ​​സി​​ൽ വി​​ജ​​യി​​ച്ചു.

Latest News

Corehub Up